00:00
06:49
ഇത്രമേൽ എന്നെ നീ സ്നേഹിച്ചിരുന്നെങ്കിൽ എന്തിനു നീയെന്നെ വിട്ടകന്നൂ
എവിടെയോ പോയ്മറഞ്ഞൂ
ഇത്രമേൽ എന്നെ നീ സ്നേഹിച്ചിരുന്നെങ്കിൽ എന്തിനു നീയെന്നെ വിട്ടയച്ചൂ
അകലാൻ അനുവദിച്ചൂ
ഇത്രമേൽ എന്നെ നീ സ്നേഹിച്ചിരുന്നെങ്കിൽ
സ്നേഹിച്ചിരുന്നെങ്കിൽ
ഇത്രമേൽ എന്നെ നീ സ്നേഹിച്ചിരുന്നെങ്കിൽ എല്ലാം സഹിച്ചു നീ
എന്തേ ദൂരെ മാറിയകന്നു നിന്നു മൗനമായ് മാറിയകന്നു നിന്നു
ഇത്രമേൽ എന്നെ നീ സ്നേഹിച്ചിരുന്നെങ്കിൽ എല്ലാം അറിഞ്ഞ നീ
എന്തേ എന്നെ മാടിവിളിച്ചില്ലാ ഒരിക്കലും അരുതേ എന്നു പറഞ്ഞില്ലാ
ഇത്രമേൽ എന്നെ നീ സ്നേഹിച്ചിരുന്നെങ്കിൽ സ്നേഹിച്ചിരുന്നെങ്കിൽ
അരുതേയെന്നൊരു വാക്കു പറഞ്ഞിരുന്നെങ്കിൽ ഞാൻ അകലാതിരുന്നേനെ
ഒരുനാളും അകലാതിരുന്നേനെ
നിൻ അരികിൽ തലചായ്ച്ചുറങ്ങിയേനേ ആ മാറിൻ ചൂടേറ്റുണർന്നേനേ
ആ ഹൃദയത്തിൻ സപ്ന്ദമായ് മാറിയേനേ
ഞാൻ അരുതേയെന്നു പറഞ്ഞില്ലയെങ്കിലും എന്തേ അരികിൽ നീ വന്നില്ലാ
മടിയിൽ തലചായ്ച്ചുറങ്ങീല്ലാ എൻ മാറിൻ ചൂടേറ്റുണർന്നീലാ
എൻ ഹൃദയത്തിൻ സപ്ന്ദനമായ് മാറിയില്ലാ നീ ഒരിക്കലും സപ്ന്ദനമായ് മാറിയില്ലാ
ഇത്രമേൽ എന്നെ നീ സ്നേഹിച്ചിരുന്നെങ്കിൽ സ്നേഹിച്ചിരുന്നെങ്കിൽ
സ്വന്തം സ്വപ് നമായ് മാറും വിധിയുടെ കളിയരങ്ങല്ലേ ജീവിതം
അന്നു ഞാൻ പാടിയ പാട്ടിന്റെ പല്ലവി അറിയാതെ ഞാനിന്നോർത്തു പോയി
നിനക്കായ് തോഴാ പുനർജനിക്കാം ഇനിയും ജന്മങ്ങൾ ഒന്നു ചേരാം
സ്വന്തം സ്വപ് നമായ് മാറും വിധിയുടെ കളിയരങ്ങല്ലേ ജീവിതം
അന്നു ഞാൻ പാടിയ പാട്ടിന്റെ പല്ലവി അറിയാതെ ഞാനിന്നോർത്തു പോയി
നിനക്കായ് തോഴി പുനർജനിക്കാം ഇനിയും ജന്മങ്ങൾ ഒന്നു ചേരാം
ഇത്രമേൽ എന്നെ നീ സ്നേഹിച്ചിരുന്നെങ്കിൽ സ്നേഹിച്ചിരുന്നെങ്കിൽ