background cover of music playing
Neelakasham - Sujatha

Neelakasham

Sujatha

00:00

04:26

Similar recommendations

Lyric

നീലാകാശം നീരണിഞ്ഞ മിഴിയെന്നു തോന്നിയഴകേ

ഈറൻ മേഘം നീന്തിവന്ന കനവെന്നു തോന്നിയരികേ

കാതിലോതുവാനൊരുങ്ങിയോ ആദ്യമായൊരീരടി

കേട്ടു കേട്ടു ഞാനിരുന്നുവോ ആ വിലോല പല്ലവി

ഭൂമിയും മാനവും പൂ കൊണ്ട് മൂടിയോ

നീലാകാശം നീരണിഞ്ഞ മിഴിയെന്നു തോന്നിയഴകേ

ഈറൻ മേഘം നീന്തിവന്ന കനവെന്നു തോന്നിയരികേ

ആ ആ ആ

കാണാപ്പൂവിൻ തേനും തേടി

താഴ് വാരങ്ങൾ നീളെ തേടി ഞാൻ എന്തിനോ

ഏതോ നോവിൻ മൗനം പോലെ

കാർമേഘങ്ങൾ മൂടും വാനിൽ നീ മിന്നലായ്

വേനലിൽ വർഷമായ് നിദ്രയിൽ സ്വപ്നമായ്

പാതിരാ ശയ്യയിൽ നീല നീരാളമായ്

താരിളം കൈകളാൽ വാരിപ്പുണർന്നുവോ

നീലാകാശം

നീരണിഞ്ഞ മിഴിയെന്നു തോന്നിയഴകേ

ഈറൻ മേഘം

നീന്തിവന്ന കനവെന്നു തോന്നിയരികേ

വാടാമല്ലിപ്പാടം പോലെ

പ്രേമം നിർത്തും മായാലോകം നീ കണ്ടുവോ

ആളും നെഞ്ചിൻ താളം പോലെ

താനേ മൂടും താലോലങ്ങൾ നീ കേൾക്കുമോ

തൂവെയിൽത്തുമ്പിയായ് പാതിരാ തിങ്കളായ്

രാപ്പകൽ ജീവനിൽ വേറിടാതായി നീ

ആടിയും പാടിയും കൂടെ നീ പോരുമോ

നീലാകാശം നീരണിഞ്ഞ മിഴിയെന്നു തോന്നിയഴകേ

ഈറൻ മേഘം നീന്തിവന്ന കനവെന്നു തോന്നിയരികേ

- It's already the end -