background cover of music playing
Kolakuzhal - M. Jayachandran

Kolakuzhal

M. Jayachandran

00:00

04:31

Similar recommendations

Lyric

കോലക്കുഴൽ വിളി കേട്ടോ രാധേ എൻ രാധേ

കണ്ണനെന്നെ വിളിച്ചോ രാവിൽ ഈ രാവിൽ

പാൽനിലാവു പെയ്യുമ്പോൾ പൂങ്കിനാവു നെയ്യുമ്പോൾ

എല്ലാം മറന്നു വന്നു ഞാൻ നിന്നോടിഷ്ടം കൂടാൻ

കോലക്കുഴൽ വിളി കേട്ടോ രാധേ എൻ രാധേ

കണ്ണനെന്നെ വിളിച്ചോ രാവിൽ ഈ രാവിൽ

ആൺകുയിലേ നീ പാടുമ്പോൾ പ്രിയതരമേതോ നൊമ്പരം

ആമ്പൽപ്പൂവേ നിൻ ചൊടിയിൽ അനുരാഗത്തിൻ പൂമ്പൊടിയോ

അറിഞ്ഞുവോ വനമാലീ നിൻ മനം കവർന്നൊരു രാധിക ഞാൻ

ഒരായിരം മയിൽപ്പീലികളായ് വിരിഞ്ഞുവോ എൻ കാമനകൾ

വൃന്ദാവനം രാഗസാന്ദ്രമായ് യമുനേ നീയുണരൂ

കോലക്കുഴൽ വിളി കേട്ടോ രാധേ എൻ രാധേ

കണ്ണനെന്നെ വിളിച്ചോ രാവിൽ ഈ രാവിൽ

നീയൊരു കാറ്റായ് പുണരുമ്പോൾ അരയാലിലയായ് എൻ ഹൃദയം

കൺ മുനയാലേ എൻകരളിൽ കവിത കുറിക്കുകയാണോ നീ

തളിർത്തുവോ നീല കടമ്പുകൾ പൂവിടർത്തിയോ നിറയൌവനം

അണഞ്ഞിടാം ചിത്രപതംഗമായ് തേൻ നിറഞ്ഞുവോ നിൻ അധരങ്ങൾ

മിഴിപൂട്ടുമോ മധുചന്ദ്രികേ പരിണയ രാവായി

കോലക്കുഴൽ വിളി കേട്ടോ രാധേ എൻ രാധേ

കണ്ണനെന്നെ വിളിച്ചോ രാവിൽ ഈ രാവിൽ

പാൽനിലാവു പെയ്യുമ്പോൾ പൂങ്കിനാവു നെയ്യുമ്പോൾ

എല്ലാം മറന്നു വന്നു ഞാൻ നിന്നോടിഷ്ടം കൂടാൻ

- It's already the end -