00:00
03:45
Mm-mm-hh-mm mm-mhmm
പൊൻ താരമേ, പവനുതിരും ചേലൊന്നു തൂകുമോ?
ആകാശമേ, അവളഴകിൽ കണ്ണാടി നോക്കുമോ?
കെടാതെ നീ തിളങ്ങണം, വെൺചിരിമലർ നാളങ്ങളിൽ
പരാഗമായി തുളുമ്പണം കിനാവുകൾ
പൊൻ താരമേ, പവനുതിരും ചേലൊന്നു തൂകുമോ?
ആകാശമേ, കണ്ണാടി നോക്കുമോ?
♪
നാനാ നാന നനന നാന നനന നാന നാന
ഇവൾ മുഖം വാടാതെ
കവിൾ മണം ചോരാതെ
പോകുമോ തെന്നലേ?
ദിനം ദിനം ഓരോരോ
സ്വരങ്ങളായി താലോലം
പാടുമോ തിങ്കളേ?
മായാമരമാകെ നിറമാലെ വല നെയ്യും പെണ്ണേ
തോരാമഴപോലെ അനുരാഗം നിന്നിൽ ജാലം പെയ്യും
താരകെ, ചാരുതെ, താനേ
പൊൻ താരമേ, പവനുതിരും ചേലൊന്നു തൂകുമോ?
ആകാശമേ, അവളഴകിൽ കണ്ണാടി നോക്കുമോ?
കെടാതെ നീ തിളങ്ങണം, വെൺചിരിമലർ നാളങ്ങളിൽ
പരാഗമായി തുളുമ്പണം കിനാവുകൾ
പൊൻ താരമേ (പൊൻ താരമേ)
പവനുതിരും ചേലൊന്നു തൂകുമോ?
ആകാശമേ (ആകാശമേ)
കണ്ണാടി നോക്കുമോ?
നാനാ നാന നനന നാന നനന നാന നാന