00:00
04:02
ആകാശവും മേഘവും സഖീ
നാമെന്നപോൽ ചേർന്നിതാ
പാടുന്നു ഞാൻ മൗനമായ് സഖീ
നീ കേൾക്കുവാൻ മാത്രമായ്
മായുന്നു രാവും താരങ്ങളും
കണ്മുന്നിലെങ്ങും നീ മാത്രമായ്
ഒരേ നിലാ ഒരേ വെയിൽ
ഒന്നായിതാ ഉൾ മൊഴി ഒന്നായിതാ കൺവഴി
ഒരേ നിലാ ഒരേ വെയിൽ
സ്വപ്നങ്ങളും മോഹവും ഒന്നിനി
♪
വിരലുരുമ്മിയും മെല്ലവേ മൊഴികളോതിയും
പാതിരാചുരങ്ങളിൽ മായുന്നിതാ
ഒരു കിനാവിനാൽ എൻമനം പുലരിയാക്കി നീ
നിന്നിലെ പ്രകാശമെൻ സൂര്യോദയം
എൻ ഉയിരേ നിന്നരികേ എൻ മനമോ വെൺമലരായ്
പ്രണയമീ വഴിയേ പൂവണിയുന്നിതാ മഴവില്ലു പോലെ
ഒരേ നിലാ ഒരേ വെയിൽ
ഒന്നായിതാ ഉൾ മൊഴി ഒന്നായിതാ കൺവഴി
ഒരേ നിലാ ഒരേ വെയിൽ
സ്വപ്നങ്ങളും മോഹവും ഒന്നിനി
ഒരേ നിലാ
ഒരേ വെയിൽ