00:00
04:29
കുങ്കുമനിറ സൂര്യൻ ചന്ദന വെയിലാലെ
മണ്ണിൽ തൂകും വെൺ മധുരം...
തമ്പുരു ശ്രുതി മീട്ടി മാരുതനിരു കാതിൽ
പെയ്യും പാട്ടിൻ പാൽമധുരം
മന്ദാരമാകെ മൂളുന്ന വണ്ടോ
ചുണ്ടോടെയേകും തേൻ മധുരം
കൺപീലിയാകെ നീയാം കിനാവിൻ
മഞ്ഞോർമ്മയേകും നീർമധുരം
സ്വരജതികളിലൂടെ മനമറിയുകയായി
മൗനാനുരാഗത്തിൻ തൂമധുരം...
കുങ്കുമനിറ സൂര്യൻ ചന്ദന വെയിലാലെ
മണ്ണിൽ തൂകും വെൺ മധുരം...
ഞാറ്റടി പാട്ടിൽ നേർത്ത താരാട്ടിൽ
നാടിൻ നേരാം മൊഴി മധുരം
താനിരുന്നെങ്ങോ നീറിടുമ്പോഴും
ഉള്ളിൽ പൊള്ളും തീമധുരം
രാമഴയിൽ ഇടറി വീഴാ
നാളം പോൽ പെൺ മധുരം
അഴലുകളുടെയാഴം മറുകര നീന്താനായ്
എന്നാളും എന്നുള്ളിൽ മധുരം നീ
ഉയിരേ നിനവിൻ ഉറവേ
കുങ്കുമനിറ സൂര്യൻ ചന്ദന വെയിലാലെ
മണ്ണിൽ തൂകും വെൺ മധുരം...
തമ്പുരു ശ്രുതി മീട്ടി മാരുതനിരു കാതിൽ
പെയ്യും പാട്ടിൻ പാൽമധുരം
മന്ദാരമാകെ മൂളുന്ന വണ്ടോ
ചുണ്ടോടെയേകും തേൻ മധുരം
കൺപീലിയാകെ നീയാം കിനാവിൻ
മഞ്ഞോർമ്മയേകും നീർമധുരം
സ്വരജതികളിലൂടെ മനമറിയുകയായി
മൗനാനുരാഗത്തിൻ തൂമധുരം...
കുങ്കുമനിറ സൂര്യൻ ചന്ദന വെയിലാലെ
മണ്ണിൽ തൂകും വെൺ മധുരം...