00:00
03:55
Mmm mm
Ohaho oohho
രാവോരം നോവും നേരമോ?
മായുന്നോ പൂനിലാവുമോ?
ഏതേതോ വാനിൻ വാതിലോ?
ഇരുളിൻ വിരലാൽ അടയാൻ
മൂകാനുവാദം തേടുമോ?
നെഞ്ചമേ നെഞ്ചമേ നിൻ സ്വരമേ
കൺകളിൽ മിന്നിയ വെൺകണമേ
എന്തിനു പിന്നെയുമോർമ്മകളായ് അകലെ,ഹേ
നെഞ്ചമേ നെഞ്ചമേ നിൻ സ്വരമേ
കൺകളിൽ മിന്നിയ വെൺകണമേ(yeh)
എന്തിനു പിന്നെയുമോർമ്മകളായ് അകലെ,ഹേ
ത ധ നാ ന ന ന
ആ നാ നാ ന
തന നന നന നനന, ആ
പാതിമെയ്യേ ഇണനിഴലേ
ആടിയാളും വെയിലഴിയേ
മാഞ്ഞു പോയോ സ്വയമകലെ നീ?
ദൂരെ ദൂരെ ചുവടുകളേ
പാറിടാനായ് ചിറകണിയെ
തൂവലെങ്ങോ പൊഴിയുകയാണോ?
നിറമഴവിൽ മറഞ്ഞു പോയെന്നോ?
മുകിലെവിടെ പിടഞ്ഞു വീണെന്നോ?
ആരാരേം തിരഞ്ഞു കാണാതെ
ആരോടും പറഞ്ഞു തീരാതെ
രാവിനോ ദൂരമോ കൂടുന്നോ?
Ohahoho
രാവോരം നോവും നേരമോ?(Ohahoho)
മായുന്നോ പൂനിലാവുമോ? (ആ)
ഏതേതോ വാനിൻ വാതിലോ?
ഇരുളിൻ വിരലാൽ അടയാൻ
മൂകാനുവാദം തേടുമോ?
നെഞ്ചമേ നെഞ്ചമേ നിൻ സ്വരമേ
കൺകളിൽ മിന്നിയ വെൺകണമേ
എന്തിനു പിന്നെയുമോർമ്മകളായ് അകലെ,ഹേ
നെഞ്ചമേ നെഞ്ചമേ നിൻ സ്വരമേ
കൺകളിൽ മിന്നിയ വെൺകണമേ(yeh)
എന്തിനു പിന്നെയുമോർമ്മകളായ് അകലെ,ഹേ
തന നാനന നാന നനന
തന നാനന നാനന നനന
നന നാനന നാനന നനന