00:00
03:45
ഈ പാട്ടിനെക്കുറിച്ച് നിലവിൽ വിവരങ്ങൾ ലഭ്യമല്ല.
നങ്ങേലിപ്പൂവേ കുന്നോളം ദൂരേ
ഒന്നായി പോവേണ്ടേ
ചങ്ങാതിവാവേ നിന്നോട് കൂടെ
കണ്ണായി ഞാനില്ലേ
ചെറു നാട്ടുപാതകളിൽ
കനവിന്റെ മാമലയിൽ
തളരാതെ നീ ചുവടേറവേ
തണലായി ഞാനരികേ
നങ്ങേലിപ്പൂവേ കുന്നോളം ദൂരേ
ഒന്നായി പോവേണ്ടേ
ചങ്ങാതി വാവേ നിന്നോട് കൂടെ
കണ്ണായി ഞാനില്ലേ
♪
ഓമലേ മണിപൈതലേ
ഇടനെഞ്ചിലെമിടിയേ
നോവിലും നിറവേകിടും
ചിരിയാണു നീ അഴകേ
കുഞ്ഞു കാലടിയോടെ നീ
കനവേറിടും നിമിഷം
നെഞ്ചുടുക്കിലെ
മോഹതാളമുണർന്നിടും സമയം
മിഴിനീർക്കണം പൊഴിയുന്നു ഞാൻ
മഴപോലെയെൻ മകളേ
നങ്ങേലിപ്പൂവേ
എന്നോമൽ വാവേ
♪
പൂവുപോൽ വിരിയുന്നു നീ
അതു കണ്ടു ഞാനരികേ
കാറ്റുപോലെ നിനക്കു
പൂന്തണലേകി നിന്നരികെ
നീ കൊതിച്ചതുപോലെ
നിന്നിലെയാശ പൂവിടവേ
നീല നീല നിലാവുപോൽ
മുഖമൊന്നു മിന്നിടവേ
നിറയുന്നിതെൻ മനമാകെയും
ഉയിരിന്റെ കൺമണിയേ
നങ്ങേലിപ്പൂവേ കുന്നോളം ദൂരേ
ഒന്നായി പോവേണ്ടേ
ചങ്ങാതി വാവേ നിന്നോട് കൂടെ
കണ്ണായി ഞാനില്ലേ
ചെറു നാട്ടുപാതകളിൽ
കനവിന്റെ മാമലയിൽ
തളരാതെ നീ ചുവടേറവേ
തണലായി ഞാനരികെ