00:00
04:03
ഈ പകലറിയാതെ
വിടരും നിന്റെ നീലമിഴിയറിയാതെ
ഈ പകലറിയാതെ
വിടരും നിന്റെ നീലമിഴിയറിയാതെ
നിൻ മനമറിയാതെ അറിയാതെ
ഈ മഴയറിയാതെ അറിയാതെ
ഹൃദയം മെല്ലെ പാടിയ പാട്ടിനൊരഴകായീ
ഇന്നറിയാതേ ഇന്നറിയാതേ
ഇന്നറിയാതേ ഇന്നറിയാതേ
♪
താരങ്ങൾ പോൽ മിന്നും മോഹങ്ങൾ
മായാത്ത വർണ്ണങ്ങളാൽ നെയ്തും
പുതുവഴി തേടിയ കാറ്റായ് അലഞ്ഞു പാടും
പുതുമൊഴി നാമെന്നും
മലരറിയാതെ ഇന്നറിയാതെ
ഈ കനവിലലിഞ്ഞതും അറിയാതെ
ഹൃദയം മെല്ലെ പാടിയ പാട്ടിനൊരഴകായീ
ഇന്നറിയാതേ ഇന്നറിയാതേ
♪
പായുന്ന തേരായി മാറുന്നു
കാണാത്ത തീരങ്ങൾ തേടുന്നു
ഒരു ലഹരിയിൽ ഇന്നെങ്ങോ പടർന്നു-
പാറിപ്പറന്നു വിണ്ണാകെ
ഈ മഴയറിയാതേ ഇന്നറിയാതേ
നിൻ മനമറിയാതേ ഇന്നറിയാതേ
ഹൃദയം മെല്ലെ പാടിയ പാട്ടിനൊരഴകായീ
ഇന്നറിയാതേ ഇന്നറിയാതേ
ഈ പകലറിയാതെ
വിടരും നിന്റെ നീലമിഴിയറിയാതെ
ഈ പകലറിയാതെ
വിടരും നിന്റെ നീലമിഴിയറിയാതെ
♪
ഇന്നറിയാതേ (ഇന്നറിയാതേ)
ഇന്നറിയാതേ ഇന്നറിയാതേ
ഇന്നറിയാതേ