background cover of music playing
Chilluranthal - Gopi Sundar

Chilluranthal

Gopi Sundar

00:00

05:03

Similar recommendations

Lyric

ചില്ല് റാന്തൽ വിളക്കേ, ചിരി നീ പൊഴിക്കേ

ഇടനെഞ്ചിൻ മണിച്ചെപ്പൊന്നു നിറഞ്ഞു ചന്തം തുടിക്കേ

കിന്നരിക്കാൻ അടുക്കേ, ഉലയും പതുക്കെ

പുതു വെള്ളിക്കൊലുസ്സിട്ടെൻ്റെ മനസ്സിലെത്തും ഉഷസ്സേ

തെന്നൽ ചിലമ്പുമായ് എന്നെ തൊടുന്നുവോ

മുന്നേ വരാത്തൊരീ മിന്നും കിനാവുകൾ

കണ്ണു ചിമ്മും വസന്തകാലമേ

ഒന്ന് നിന്നേ പുണർന്നിടാമിനി

ചില്ല് റാന്തൽ വിളക്കേ, ചിരി നീ പൊഴിക്കേ

ഇടനെഞ്ചിൻ മണിച്ചെപ്പൊന്നു നിറഞ്ഞു ചന്തം തുടിക്കേ

കണ്ണെടുക്കാതോരായിരം യുഗം

കണ്ടിരിക്കാൻ തോന്നുന്നു നിൻ മുഖം

മാരിപോൽ നീർ പെയ്തു തോരാതെ നിൻ്റെ സ്നേഹം

അത്രമേലിന്നാർദ്രമാകുന്നിതെൻ്റെയുള്ളം

പൂമുല്ലേ, മിന്നാട ചാർത്തുന്നുവോ നീ മായല്ലേ

ഈ പൊൻപുലർ പുഞ്ചിരി

ചില്ല് റാന്തൽ വിളക്കേ, ചിരി നീ പൊഴിക്കേ

ഇടനെഞ്ചിൻ മണിച്ചെപ്പൊന്നു നിറഞ്ഞു ചന്തം തുടിക്കേ

എൻ മനസ്സിന്നുൾച്ചൂടിനേ സദാ

മഞ്ഞുപോലെ നിന്നോർമ്മകൾ തൊടും

കാലമോ, വാതിൽ തുറക്കുന്നിതെൻ്റെ മുന്നിൽ

ജീവിതം, ഇന്നോ തളിർക്കുന്നു മെല്ലെ മെല്ലെ

എന്നുള്ളിൽ പൊൻ പീലി നീർത്തുന്നുവോ

നീ, മുന്നേറാൻ വെൺപാത നീട്ടുന്നുവോ

ചില്ല് റാന്തൽ വിളക്കേ, ചിരി നീ പൊഴിക്കേ

ഇടനെഞ്ചിൻ മണിച്ചെപ്പൊന്നു നിറഞ്ഞു ചന്തം തുടിക്കേ

കിന്നരിക്കാൻ അടുക്കേ, ഉലയും പതുക്കെ

പുതു വെള്ളിക്കൊലുസ്സിട്ടെൻ്റെ മനസ്സിലെത്തും ഉഷസ്സേ

തെന്നൽ ചിലമ്പുമായ് എന്നെ തൊടുന്നുവോ

മുന്നേ വരാത്തൊരീ മിന്നും കിനാവുകൾ

കണ്ണു ചിമ്മും വസന്തകാലമേ

ഒന്ന് നിന്നേ പുണർന്നിടാമിനി

Tattarattaaa... Tarattaa...

Tatata... Tatatta...

Tattarattaaa... Tarattaa...

Tattarattaaa... Tarattaa...

Tatata... Tatatta...

Tattarattaaa... Tarattaa...

- It's already the end -