00:00
03:10
കൊച്ചീലൊരു കപ്പലടുത്തേ ചന്ദ്രക്കല പോലൊരു കപ്പൽ

ആ കപ്പലിലറബികപ്പലിലെന്തെല്ലാം കോളുണ്ട്
ആ കപ്പലിലറബികപ്പലിലെന്തെല്ലാം കോളുണ്ട്
അതിലെന്തെല്ലാം കോളുണ്ട്
ആ കപ്പലിൽ വന്നിറങ്ങിയ പെണ്ണിൻ്റെ സുൽത്താന്

സൂര്യവടം തുന്നിയൊരുക്കിയ ചേലേലും കുപ്പായം

കുപ്പായക്കീശേലുണ്ടല്ലോ പർദീശത്താക്കോല്
കുപ്പായക്കീശേലുണ്ടല്ലോ പർദീശത്താക്കോല്
പെണ്ണെ പർദീശത്താക്കോല്
നിക്കാഹിനു പെണ്ണിനൊരുങ്ങാൻ പട്ടുണ്ട് തൈലങ്ങൾ

ആ വൈരക്കൽ കൈവള കമ്മൽ മുത്താരം ചമയങ്ങൾ
വൈരക്കൽ കൈവള കമ്മൽ മുത്താരം ചമയങ്ങൾ
വെള്ളിപ്പിടി വെച്ചൊരു പെണ്ണാണ് പല്ലക്ക് പവിഴങ്ങൾ

പൊൻ പല്ലക്ക് പവിഴങ്ങൾ